സെന്റ് തോമസ് പള്ളിയുടെ ക്രിസ്മസ് ട്രീ മേള ജനുവരി 10ന്
Tuesday, January 5, 2016 7:46 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ട്രീ മേളയും കുടുംബ യൂണിറ്റ് ദിനാചരണവും ജനുവരി 10ന് (ഞായര്‍) രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ആര്‍കെ പുരം സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും.

മേളയുടെ ഉദ്ഘാടനം ഡല്‍ഹി അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജന്വേരിയോ റിബലോ നിര്‍വഹിക്കും. തുടര്‍ന്ന് തംബോല, വടംവലി തുടങ്ങി വിവിധ മത്സരങ്ങള്‍ അരങ്ങേറും.

വൈകുന്നേരം നാലു മുതല്‍ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങളും രാത്രി 7.30നു ക്രിസ്മസ് നറുക്കെടുപ്പും നടക്കും. ചടങ്ങില്‍ സിസ്റര്‍ ലില്ലി എഫ്എംഎ മുഖ്യാതിഥിയായിരിക്കും.

വികാരി ഫാ. ജോര്‍ജ് മണിമല, വൈസ് ചെയര്‍പേഴ്സണ്‍ ഡെയ്സി, തോമസ് കെ. വര്‍ഗീസ് എന്നിവര്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്