ഡിഎംഎ ആര്‍കെ പുരം ഏരിയയുടെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ജനുവരി 10ന്
Tuesday, January 5, 2016 7:41 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം ഏരിയയുടെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി 10ന് (ഞായര്‍) ആഘോഷിക്കുന്നു. വൈകുന്നേരം നാലിനു ഡിഎംഎ സമുച്ചയത്തില്‍ സെക്ടര്‍ നാലിലാണ് ആഘോഷ പരിപാടികള്‍.

ഫാ. പയസ് മലേകണ്ടത്തില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, ആക്ടിംഗ് പ്രസിഡന്റ് സി. കേശവന്‍കുട്ടി, ഏരിയ ചെയര്‍മാന്‍ എ.എന്‍. വിജയന്‍, സെക്രട്ടറി ഒ. ഷാജി കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, ക്രിസ്മസ് കരോള്‍, 2015ലെ മലയാളം മിഷന്‍ പരീക്ഷകളില്‍ വിജയം നേടിയ ശാഖയിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

വിവരങ്ങള്‍ക്ക്: 9810544738, 9868187598.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്