നാം ഡല്‍ഹി ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷിച്ചു
Monday, January 4, 2016 10:17 AM IST
ന്യൂഡല്‍ഹി: നാം ഡല്‍ഹിയുടെ ന്യൂഇയര്‍-ക്രിസ്മസ് ആഘോഷം ദ്വാരക സെന്റ് തോമസ് മലങ്കര കാത്തലിക് ചര്‍ച്ചിന്റെ മാര്‍ ബസേലിയോസ് മെമ്മറി ഹാളില്‍ ജനുവരി മൂന്നിന് ആഘോഷിച്ചു.

ആഘോഷ പരിപാടികള്‍ പദ്മശ്രീ ലീല ഓംചേരി ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ് നെടുമ്പ്ര അധ്യക്ഷത വഹിച്ചു. രാജി കെ. പൊന്നപ്പന്‍ സ്വാഗതം ആശംസിച്ചു. ഫാ. സാം പതയ്ക്കല്‍ ന്യൂ ഇയര്‍ സന്ദേശം നല്‍കി. ബേബി കിരീടത്തില്‍, സാബു സാമുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ബാബു ഗീവര്‍ഗീസ് നന്ദി പറഞ്ഞു.

എംസിവൈഎം സെന്റ് തോമസ് മലങ്കര കാത്തലിക് ചര്‍ച്ചിലെ മാതൃസംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. നാം ഡല്‍ഹിയുടെ കൈയെഴുത്തു മാസിക 'ഒരുമ' യുടെ പ്രകാശനവും 2015 ല്‍ നാം ഡല്‍ഹിയുടെ വിവിധ പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികളും ചടങ്ങില്‍ സമ്മാനിച്ചു.