ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ ക്രിസ്മസ് ആഘോഷിച്ചു
Wednesday, December 30, 2015 10:13 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.

ഡിസംബര്‍ 24ന് വൈകുന്നേരം 6.30ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ക്കും ഫാ. പയസ് മലേക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കേക്കു വിതരണവും നടന്നു.

ഏഴു ദിവസങ്ങളിലായി ഇടവകാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച കരോള്‍ സര്‍വീസിന് ഇടവകാംഗങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ ദിവസവും കരോള്‍ സര്‍വീസില്‍ പങ്കെടുത്തവര്‍ക്കുള്ള ഇടവകയുടെ ഉപഹാരം ഫാ. പയസ് മലേക്കണ്ടത്തില്‍ സമ്മാനിച്ചു. പത്തുവര്‍ഷത്തിലധികമായി ക്രിസ്മസ് പാപ്പയായി വേഷമിടുന്ന ഒ. ഷാജി കുര്യനെയും പുല്‍ക്കൂട് നിര്‍മിച്ച വി.എസ്. ആന്റണിയേയും പ്രത്യേകം അഭിനന്ദിച്ചു. ഇടവകയിലെ കുട്ടികള്‍ അവതരിപ്പിച്ച ക്രിസ്മസ് ദൃശ്യാവിഷ്കരണവും വളരെ ശ്രദ്ധിക്കപ്പെട്ടു. ആഘോഷ പരിപാടികള്‍ക്ക് കൈക്കാരന്മാരായ റെജി മാത്യു, സിറിയക് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്