ദ്വാരക മലയാളി അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ ജനുവരി രണ്ടിന്
Wednesday, December 30, 2015 9:08 AM IST
ന്യൂഡല്‍ഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി രണ്ടിന് (ശനി) നടക്കും. ദ്വാരക സെക്ടര്‍ 11 ലെ എന്‍എസ്എസ് ഭവനിലാണ് പരിപാടികള്‍. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ആഘോഷങ്ങളില്‍ പാലം ഇന്‍ഫന്റ് ജീസസ്സ് ഫൊറോന പള്ളിയിലെ ഗായകസംഘം കരോള്‍ ഗാനങ്ങളും ഭക്തിഗാനങ്ങളും ആലപിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്