പെന്റിത്ത് മലയാളികള്‍ ക്രിസ്മസ് ആഘോഷിച്ചു
Saturday, December 26, 2015 8:57 AM IST
സിഡ്നി: സ്നേഹത്തിന്റേയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിനു പകര്‍ന്നു നല്‍കിയ യേശുവിന്റെ തിരുപ്പിറവി ആഘോഷം പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിംസ്വുഡ് ഗവണ്‍മെന്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ചെറിയാന്‍ മാത്യു, ജോമോന്‍ കുര്യന്‍, തോമസ് ജോണ്‍, ജിന്‍സ് ദേവസി, സജി ജോസഫ്, ബോബി തോമസ്, ബെന്നി ആന്റണി, സിജോ സെബാസ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് തിരി തെളിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ജെര്‍മിയ ബെന്നി ജോണിന്റെ പ്രാര്‍ഥന ഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജോയി ജേക്കബ്, ജെമിനി തരകന്‍, ഒലീവിയ ചാണ്ടി, ദിയ എലിസബത്ത് പൌലോസ്, വിക്ടോ റോസ് സെബി, ലൈജു എഡ്വിന്‍സണ്‍, ജെറീമ, ജെസീമ, അലീന റിഡല്‍റ്റോ എന്നിവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു. വിക്ടോറിയ റോസ് സെബി, ഹോളി കുര്യാക്കോസ്, അല്‍ന മരിയ റിഥോയി, ദിയ, ഇസബല്‍ ജോണ്‍ എന്നിവര്‍ സംഘനൃത്തം അവതരിപ്പിച്ചു. ജോര്‍ജീന കണ്ടംകുളത്തി, അന്ന മേരി തോമസ് എന്നിവര്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. പരമ്പരാഗത കലാരൂപമായ മാര്‍ഗംകളിയുമായി ജിന്‍സി ലിയ, സിനോബി സിജോ, ലേഖ പ്രവീണ്‍, ഷീന റിഥോയി, സീമ ഷിബു, ലെക്സസ് ബിജു എന്നിവര്‍ വേദി കൈയടക്കി. തുടര്‍ന്ന് വിവിധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനവിതരണവും നടത്തി. താളമേളങ്ങളോട് എത്തിയ സാന്റാ ക്ളോസ് കേക്ക് മുറിച്ച് വിതരണം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കരോള്‍ സര്‍വീസ് ബക്സ് ലാന്റ്, ഗെന്‍മോര്‍പാര്‍ക്ക്, പെന്റിത്ത്, ജോര്‍ഡാന്‍ സ്പ്രിംഗ്, കാഡന്‍സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഭവനങ്ങളില്‍ നടത്തി.

ഫാ. മാത്യു ക്രിസ്മസ് സന്ദേശം നല്‍കിയ പരിപാടിയില്‍ തോമസ് ജോണ്‍ സ്വാഗതവും ചെറിയാന്‍ മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്നു ക്രിസ്മസ് വിരുന്നും നടന്നു.

റിപ്പോര്‍ട്ട്: കെ.കെ. ജോഗോഷ്