നരേലയില്‍ നാലാം മണ്ഡലമഹോത്സവം
Monday, December 14, 2015 9:15 AM IST
ന്യൂഡല്‍ഹി: നരേല അയ്യപ്പ സേവാസമിതിയുടെ നാലാം മണ്ഡല പൂജാ മഹോത്സവം വിപുലമായ പരിപാടികലോടെ ഡിസംബര്‍ 12ന് (ശനി) നരേല പഞ്ചാബി കോളനിയിലെ സനാതന്‍ ക്ഷേത്രാങ്കണ സമുച്ചയത്തില്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

വൈകുന്നേരം നാലിന് തന്ത്രി ജയപ്രകാശ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച പൂജാദികര്‍മങ്ങള്‍ രാത്രി പത്തിന് അത്താഴപൂജയോടുകൂടി ഹരിവരാസനം പാടിയാണ് അവസാനിച്ചത്.

കേരളീയ വേഷത്തില്‍ താലമേന്തിയെത്തിയ വനിതകളും കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ അകമ്പടിയോടെ ഉണ്ണി മാരാരുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ പ്രശസ്ത ചേണ്ടമേളക്കാര്‍ തീര്‍ത്ത താളവാദ്യഘോമുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീ ധര്‍മ്മ ശാസ്താവിനെ പല്ലക്കില്‍ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര പഞ്ചാബി കോളനിയില്‍ ഓരോ മുക്കിലും മൂലയിലും ഉത്തരേന്ത്യക്കാര്‍ക്കുപോലും ഒരു പുതുപുത്തന്‍ അനുഭവമായിരുന്നു.

തുടര്‍ന്ന് ഡല്‍ഹി പോലീസ് ഭജന സംഘത്തിന്റെ ഭജനയും പ്രസാദ ഊട്ടും അന്നദാനപ്രഭുവിന്റെ നാമത്തില്‍ അന്നദാനവും നടന്നു.

റിപ്പോര്‍ട്ട്: പി. ഗോപാല കൃഷ്ണന്‍