ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ 17 മുതല്‍
Saturday, December 12, 2015 10:41 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 17 ന് (വ്യാഴം) വൈകുന്നേരം മുതല്‍ സെന്റ് പീറ്റേഴ്സ് ഭവന്‍ ബര്‍സാറയില്‍ വികാരി ഫാ. പയസ് മലേകണ്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തുടക്കം കുറിക്കും.

തുടര്‍ന്നു കരോള്‍ ടീം വീടുകള്‍ സന്ദര്‍ശിക്കും. ഈ വര്‍ഷത്തെ കരോള്‍ സര്‍വീസിന്റെ കണ്‍വീനര്‍മാര്‍ കൈക്കാരന്മാരായ റെജി മാത്യൂസും സിറിയക് ജോണുമാണ്.

21ന് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 7.30 വരെ സെന്റ് തോമസ് ദേവാലയത്തില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ കുമ്പസാരിക്കാനുള്ള സൌകര്യം ഉണ്ടായിരിക്കും.

ക്രിസ്മസ് ആഘോഷങ്ങള്‍ 24ന് വൈകുന്നേരം 6.30ന് ആര്‍കെ പുരം സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും. കരോള്‍ സര്‍വീസ്, ടാബ്ളോ, വിശുദ്ധ കുര്‍ബാന, കേക്ക് കട്ടിംഗ്, എല്ലാ ദിവസവും കരോള്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സമ്മാന വിതരണം, കേക്ക് വിതരണം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്