മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു
Wednesday, December 9, 2015 4:48 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത ആച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര രൂപതയില്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു. റോമില്‍ കരുണയുടെ വര്‍ഷം മാര്‍പാപ്പ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് മാര്‍ ഭരണികുളങ്ങര ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തില്‍ കരുണയുടെ വാതില്‍ തുറന്നുകൊണ്ട് കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തത്.

ചടങ്ങില്‍ വികാരി ജനറാള്‍ മോണ്‍ സെബാസ്റ്യന്‍ വടക്കുംപാടന്‍, പ്രൊ വികാരി ജനറാള്‍ പോള്‍ മാടശേരി, ഫൊറോന വികാരി ജേക്കബ് നങ്ങേലിമാലില്‍ എന്നിവര്‍ പങ്കെടുത്തു.

കരുണയുടെ വാതില്‍ തുറക്കുന്നതിലൂടെ 2016 നവംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീര്‍ഥാടനത്തിന് ആരംഭം കുറിച്ചുകൊണ്ട് ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയം തീര്‍ഥാടന കേന്ദ്രമായി മാറുമെന്ന് വികാരി ഫാ. രാജന്‍ പുന്നയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്