ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍
Monday, December 7, 2015 8:13 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസും പുതുവത്സരാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു.

ഡിസംബര്‍ 24ന് (വ്യാഴം) രാത്രി 8.30ന് മെല്‍ബണിലെ ഫൊക്കനാര്‍ സെന്റ് മാത്യൂസ് പള്ളിയിലും ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലും ക്രിസ്മസ് കുര്‍ബാനയും തുടര്‍ന്ന് കേക്ക് മുറിക്കല്‍ ചടങ്ങും നടക്കും.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, കെസിവൈഎല്‍ ഓഷ്യാന ചാപ്ളെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍ എന്നിവര്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് രണ്ടു സെന്ററുകളില്‍ നേതൃത്വം നല്‍കും.

ഡിസംബര്‍ 31ന് വൈകുന്നേരം 7.30നു മെല്‍ബണിലെ ക്ളയ്റ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടക്കുന്ന പുതുവത്സര കുര്‍ബാനയ്ക്ക് രണ്ട് സെന്ററുകളിലെയും വിശ്വാസികള്‍ ഒരുമിച്ച് പങ്കെടുക്കും. തുടര്‍ന്നു മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സര ഡിന്നറും വിവിധ കലാപരിപാടികളും അരങ്ങേറും. പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, മറ്റു വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പുതുവത്സര പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍