മതബോധന ക്ളാസുകളിലെ കുട്ടികള്‍ പിക്നിക് നടത്തി
Monday, December 7, 2015 8:13 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മതബോധന ക്ളാസിലെ കുട്ടികള്‍ പിക്നിക് സംഘടിപ്പിച്ചു.

മെല്‍ബണിലെ പ്രശസ്തമായ ആൌിറീീൃമ പാര്‍ക്കിലായിരുന്നു ഒരു ദിവസം നീണ്ടുനിന്ന പിക്നിക്. രാവിലെ 10 മുതല്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ അരങ്ങേറി. കെസിവൈഎല്‍ ഓഷ്യാനയുടെ ചാപ്ളെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ ട്രസ്റി സോളമന്‍ ജോര്‍ജ്, മതബോധന ക്ളാസുകളിലെ അധ്യാപകര്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, മെല്‍ബണ്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ എന്നിവര്‍ വിനോദയാത്രയ്ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍