സാര്‍ദന സെന്റ് മേരീസ് പള്ളിയിലേക്കു തീര്‍ഥാടനം നടത്തി
Friday, December 4, 2015 7:36 AM IST
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ മീററ്റ് സാര്‍ദനയില്‍ ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങള്‍ തീര്‍ഥാടനം നടത്തി. ഞായര്‍ രാവിലെ ആര്‍കെ പുരം പള്ളിയില്‍നിന്നു രണ്ടു ബസുകളിലാണു സംഘം യാത്ര പുറപ്പെട്ടത്. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ഭക്ഷണത്തിനുശേഷം അന്താക്ഷരി മത്സരവും നടത്തി.

തീര്‍ഥാടനത്തിനു നേതൃത്വം നല്‍കിയത് കൈക്കാരന്‍ റെജി മാത്യൂസ്, ടോമി ജോസഫ് എന്നിവരാണ്. അടുത്ത തീര്‍ഥാടനം പ്രശസ്തമായ വിശുദ്ധ യൂദാശ്ളീഹായുടെ ജസോലയിലേക്കു നടത്താനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്