ദ്വാരക മലയാളി അസോസിയേഷന്‍ അയ്യപ്പ പൂജ മഹോത്സവം സംഘടിപ്പിച്ചു
Tuesday, December 1, 2015 8:20 AM IST
ന്യൂഡല്‍ഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പതിനാലാമത് അയ്യപ്പ പൂജ മഹോത്സവം സംഘടിപ്പിച്ചു. നവംബര്‍ 29ന് (ഞായര്‍) സെക്ടര്‍ 14ലുള്ള രാധിക അപ്പാര്‍ട്ടുമെന്റിലാണു ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷത്തോടനുബന്ധിച്ച് പാവങ്ങള്‍ക്ക് അന്നദാനവും നടത്തി.

എല്ലാ വര്‍ഷവും അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ മത വിഭാഗങ്ങളെയും സംഘടിപ്പിച്ച് ക്രിസ്മസ്, ന്യൂഈയര്‍ ആഘോഷവും സംഘടിപ്പിച്ചുവരുന്നു.