മാഞ്ചസ്ററില്‍ പിറവി തിരുനാള്‍ കര്‍മങ്ങള്‍ ഡിസംബര്‍ 24ന്
Tuesday, December 1, 2015 8:19 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പിറവി തിരുനാള്‍ കര്‍മങ്ങള്‍ ഡിസംബര്‍ 24നു രാത്രി എട്ടു മുതല്‍ നടക്കും.

വിഥിന്‍ഷേ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രുഷകള്‍ക്കു റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും. തിരുക്കര്‍മങ്ങളെത്തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ കരോള്‍ സര്‍വീസും നടക്കും.

ഇടവകയിലെ കുടുംബങ്ങള്‍ കേന്ദ്രീകരിച്ചുള്ള കരോള്‍ സര്‍വീസ് 18 മുതല്‍ ആരംഭിക്കും. 18നു സെന്റ് അല്‍ഫോന്‍സ, സെന്റ് ജോണ്‍സ് ഫാമിലി യൂണിറ്റുകള്‍ വഴിയും 21നു സെന്റ് വിന്‍സെന്റ് ഫാമിലി യൂണിറ്റ് വഴിയുമാണു കരോള്‍ സര്‍വീസ്. ഇടവകയില്‍ മികച്ച പുല്‍ക്കൂട് കണ്െടത്തുന്നതിനായി പുല്‍ക്കൂട് മത്സരവും സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍

വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍