ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മണ്ഡലവിളക്ക് പൂജയും അയ്യപ്പപൂജയും ഡിസംബര്‍ 19ന്
Tuesday, December 1, 2015 8:19 AM IST
ടൊറേന്റോ: ബ്രാംപ്ടന്‍ ആസ്ഥാനമാക്കിയുള്ള ഗുരുവയൂരപ്പന്‍ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് പൂജയും അയ്യപ്പപൂജയും ഡിസംബര്‍ 19നു(ഞായര്‍) നടക്കും.

ഉച്ചകഴിഞ്ഞ് 3.30നു ലൂയിസ് ആര്‍ബന്‍ സെക്കന്‍ഡറി സ്കൂളിലാണ് ചടങ്ങുകള്‍. നാടന്‍ രീതിയിലുള്ള അയ്യപ്പന്‍പാട്ടും ചെണ്ടമേളവും താലപ്പൊലിയും മറ്റുമായി എഴുന്നള്ളിപ്പും ഭജനയും വിളക്കുപൂജയും അയ്യപ്പപൂജയും പറവയ്പും ഉണ്ടായിരിക്കും. ചടങ്ങിലേയ്ക്ക് എല്ലാ അയ്യപ്പ ഭക്തരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: 905 799 0900.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള