ഇംസ കാനഡ അഡ്വൈസറി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു
Tuesday, December 1, 2015 8:18 AM IST
ടൊറേന്റോ: കാനഡയിലെ വിദേശ മലയാളി വിദ്യാര്‍ഥികളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ മലയാളി സ്റുഡന്റസ് അസോസിയേഷന്റെ (കങടഅ) അഡ്വൈസറി ബോര്‍ഡ് പുനസംഘടിപ്പിച്ചു.

പുതുതായി ഇമിഗ്രേഷന്‍ സംബന്ധമായ വിഷയങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആര്‍. ധില്ല്യണ്‍, സിഇഒ, ഐസിസിയെക്കൂടി ഉള്‍പെടുത്തിയതായി ചെയര്‍മാന്‍ ജയ് ശങ്കര്‍ പിള്ള പ്രഖ്യാപിച്ചു. ചടങ്ങില്‍ ബോര്‍ഡ് അംഗം ജിജി ജേക്കബ്, പബ്ളിക് റിലേഷന്‍ അംഗം ജോര്‍ജ് ബോബന്‍, പ്രസിഡന്റ് രാഹുല്‍രാജ്, സെക്രട്ടറി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. യോഗത്തില്‍ ഇംസയുടെ നേതൃത്വത്തില്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളെ അനുമോദിച്ചു.