ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനി രുചിതയെ ആദരിച്ചു
Tuesday, December 1, 2015 8:18 AM IST
ന്യൂജേഴ്സി: ഇന്ത്യയിലെ വിധവകളായ ഇരുന്നൂറ് സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ സംഘടിപ്പിച്ച് വിതരണം ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി രുചിത സഫര്‍ഡായെ 2015 ലെ നിക്കളോഡിയന്‍ അവാര്‍ഡു നല്‍കി ആദരിച്ചു.

രുചിത ഉള്‍പ്പെടെ നാലു വിദ്യാര്‍ഥികളുടെ ബഹുമാനാര്‍ഥം നിക്കളോഡിയന്‍ നെറ്റ് വര്‍ക്കിലൂടെ നവംബര്‍ 29നു പ്രക്ഷേപണം ചെയ്ത കണ്‍സേര്‍ട്ടിനോടനുബന്ധിച്ചാണ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്. വെര്‍ജീനിയയില്‍നിന്നുള്ള ഈതന്‍, കാലിഫോര്‍ണിയായില്‍നിന്നുള്ള റെയ്ലി, ജോഷ്വവ വില്യംസ് (ഫ്ളോറിഡ) എന്നിവരാണു മറ്റു മൂന്നു പേര്‍.

ന്യൂജേഴ്സി പ്രിസ്റണ്‍ ഡെ സ്കൂളില്‍ വിദ്യാര്‍ഥിനിയായ രുതിതയുടെ ടലം അ എൌൌൃല പ്രോജക്ടിനാണ് അവാര്‍ഡ്.

രുചിത ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വിധവകളായ സ്ത്രീകള്‍ അനുഭവിക്കുന്ന ക്ളേശങ്ങള്‍ നേരിട്ടു ബോധ്യപ്പെട്ട രുചിത അമേരിക്കയില്‍ മടങ്ങിവന്ന് ഇവരെ സഹായിക്കാന്‍ 30 സംസ്ഥാനങ്ങളിലെ 57 സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍നിന്നു ധനസമാഹരണം നടത്തിയാണ് ഇരുന്നൂറു കുടുംബങ്ങള്‍ക്കു തയ്യല്‍ മിഷന്‍ വിതരണം ചെയ്തത്.

സമൂഹത്തിന് അസാധാരണ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പാണു നിക്കളോഡിയല്‍ ഹെലോ അവാര്‍ഡ് സ്ഥാപിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍