എസ്റേറ്റ് പ്ളാനിംഗ്-എഫ്ബാര്‍-ഫാക്ടാ റിപ്പോര്‍ട്ടിംഗ് ക്ളാസുകള്‍ക്ക് എസ്എംസിസി ചാപ്റ്റര്‍ നേതൃത്വം നല്‍കി
Tuesday, December 1, 2015 7:01 AM IST
ഫിലഡല്‍ഫിയ: എംസിസി ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എസ്റേറ്റ് പ്ളാനിംഗ്്-എഫ്ബാര്‍- ഫാക്ടാ റിപ്പോര്‍ട്ടിംഗ് വിഷയങ്ങളില്‍ ക്ളാസുകള്‍ നടത്തി. പബ്ളിക് അക്കൌണ്ടന്റുമാരായ ജോര്‍ജ് മാത്യു (എസ്എംസിസി സ്ഥാപക ലീഡര്‍), സാബു ജോസഫ് (എസ്എംസിസി മുന്‍ ചാപ്റ്റര്‍ പ്രസിഡന്റ്), അറ്റോണി ജൂലിയസ് ക്രാഫോര്‍ഡ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

ഫോറിന്‍ അക്കൌണ്ട് ടാക്സ് കംപ്ളയന്‍സ് ആക്ടിനെ കുറിച്ചുള്ള (ഫാക്ടാ) വിവിധ വസ്തുതകള്‍ ജോര്‍ജ് മാത്യു സിപിഎ അവതരിപ്പിച്ചു. അമേരിക്കയിലെ നികുതിദായകര്‍ അവര്‍ക്ക് വിദേശത്തുള്ള വസ്തു വകകളുടെ വിവരങ്ങള്‍ ഐഅര്‍എസ് ഫോം 8938-ല്‍ റിപ്പോര്‍ട് ചെയ്യണം. ംംം.ശൃ.ഴ്ീ എന്ന വെബ്സൈറ്റ് ഉപകരിക്കും.

റിപ്പോര്‍ട്ട് ഓഫ് ഫോറിന്‍ ബാങ്ക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ട്സ് -എഫ്ബാര്‍- എന്ന വിഷയത്തില്‍ സാബൂ ജോസഫ് സിപിഎ ക്ളാസ് എടുത്തു. യുഎസിനു വെളിയിലുള്ള ബാങ്കുകളില്‍ സാമ്പത്തിക അക്കൌണ്ടുകള്‍ ഉള്ള അമേരിക്കയില്‍ താമസിക്കുന്നവര്‍ കുറഞ്ഞത് പതിനായിരം ഡോളറോ അധികമോ നിക്ഷേപം അത്തരം ബാങ്കുകളിലെല്ലാമായി ചെയ്തിട്ടുണ്െടകില്‍ എഫ്ബാര്‍ ഫയല്‍ ചെയ്യണം. ജൂണ്‍ 30-താണ് റിപ്പോര്‍ട്ടിംഗിന് അവസാന തിയതി. 866-270-0733 എന്ന നമ്പറില്‍ വിളിച്ചാല്‍ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും. ംംം.ളശിരലി.ഴ്ീ എന്ന വെബ്സൈറ്റ് ഉപകരിക്കും.

വില്‍ തയാറാക്കല്‍, അനുഭവ അവകാശക്കാര്‍ (ബെനെഫിഷ്യറി ഡെസിഗ്നേഷന്‍സ്), ആരോഗ്യ രക്ഷാ നിര്‍ദേശങ്ങള്‍ (ഹെല്‍ത്ത് കെയര്‍ ഡയറക്ടീവ്സ്), മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റോര്‍ണി), ഊരായ്മ (ട്രസ്റ്), പെന്‍ഷന്‍ വകകളുടെ വിതരണം, നികുതി കാര്യങ്ങള്‍, മരണ ശാസന പ്രമാണം (പ്രൊബെയ്റ്റ്) എന്നിങ്ങനെയുള്ള വിഷയങ്ങള്‍ അറ്റേണി ജൂലിയസ് ക്രാഫോര്‍ഡ് വിവരിച്ചു.

വികാരി ഫാ. ജോണിക്കുട്ടി പുലിശേരി പ്രാര്‍ഥന ചൊല്ലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. സക്കറിയാ ജോസഫ് സ്വാഗതവും സെക്രട്ടറി ത്രേസ്യാമ്മ മാത്യു നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി, ജോയിന്റ് സെക്രട്ടറി ജോസഫ് കെ ജോസഫ്, ട്രഷറര്‍ ലെയോണ്‍സ് തോമസ്, ജോസ് മാളേക്കല്‍, ബീനാ ജോസഫ്, ദേവസിക്കുട്ടി വറീദ്, ജോസ് പാലത്തിങ്കല്‍, ജോസഫ് കൊട്ടുകാപ്പിള്ളില്‍, ജോയ് കരുമത്തി, കുര്യന്‍ ചിറയ്ക്കല്‍, സന്തോഷ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സഘാടകരായി.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍