രാജു ഏബ്രഹാം എംഎല്‍എക്ക് ഹൂസ്റണില്‍ സ്വീകരണം നല്‍കി
Monday, November 30, 2015 10:05 AM IST
ഹൂസ്റണ്‍: രാജു ഏബ്രഹാം എംഎല്‍എക്ക് ഹൂസ്റണില്‍ സ്വീകരണം നല്‍കി. നവംബര്‍ 26ന് വൈകുന്നേരം ഹൂസ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന എംഎല്‍എയെ ഹൂസ്റണ്‍ റാന്നി അസോസിയേഷന്‍ ഭാരവാഹികളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു.

27ന് (വെള്ളി) വൈകുന്നേരം 4.30ന് ഹൂസ്റണ്‍ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണിന്റെ (മാഗ്) സഹകരണത്തോടെ കേരള ഹൌസില്‍ നടന്ന സ്വീകരണ യോഗം സ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍മാന്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. എച്ച്ആര്‍എ പ്രസിഡന്റ് ജോയി മണ്ണില്‍ അധ്യക്ഷത വഹിച്ചു. മാഗ് പ്രസിഡന്റ് അഡ്വ. സുരേന്ദ്രന്‍ കോരന്‍ സ്വാഗതം ആശംസിച്ചു. സെന്റ് ജയിംസ് ക്നാനായ ചര്‍ച്ച് വികാരി ഫാ. ഏബ്രഹാം സഖറിയ, എംഎല്‍എയെ പൊന്നാട അണിയിച്ചു. തുടര്‍ന്നു ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. കൊച്ചുകോശി ഏബ്രഹാം, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി റവ. കെ.ബി. കുരുവിള, ഫോമ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി ട്രസ്റി ബോര്‍ഡ് മെംബര്‍ കെ.പി. ജോര്‍ജ്, ഡോ. ജോര്‍ജ് കാക്കനാട്ട്, ബ്ളസന്‍ ഹൂസ്റണ്‍, റെജി വി. കുര്യന്‍, ബാബു കൂടത്തിനാലില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

എച്ച്ആര്‍എ പ്രസിഡന്റ് ജോയി മണ്ണില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഹൂസ്റണ്‍ റാന്നി അസോസിയേന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ സജീവ സാന്നിധ്യവും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നിയെ എംഎല്‍എ പൊന്നാട നല്‍കി ആദരിച്ചു. വൈസ് പ്രസിഡന്റ് ഷിജു തച്ചനാലില്‍ ആശംസകള്‍ നേര്‍ന്നു.

റോയി തീയാടിക്കലിന്റെ നാടന്‍ പാട്ടും മീര സഖറിയായുടെ ഗാനവും ചടങ്ങിനു മാറ്റു കൂട്ടി.

മറുപടി പ്രസംഗത്തില്‍ ജനിച്ച നാടിനോടും നാടിന്റെ വളര്‍ച്ചയെപ്പറ്റിയും അമേരിക്കന്‍ പ്രവാസി സമൂഹത്തിന്റെ താത്പര്യവും ശ്രദ്ധയും പ്രശംസിനീയമാണെന്ന് രാജു ഏബ്രഹാം പറഞ്ഞു. എച്ച്ആര്‍എ സെക്രട്ടറി ജിന്‍സി മാത്യു നന്ദി പറഞ്ഞു.

ജീമോന്‍ റാന്നി, ജോയി മണ്ണില്‍, ബിജു സഖറിയ, സുനോജ് തോമസ്, ബാബു കൂടത്തിനാലില്‍, ജിന്‍സി മാത്യു ഷിജു തച്ചനാലില്‍, റെജി ചിറയില്‍, ടോം കിഴക്കേമുറി, റോയി തീയാടിക്കല്‍, മാത്യൂസ് ചാണ്ടപ്പിള്ള, പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍