സമരം അവസാനിപ്പിക്കാന്‍ ലുഫ്താന്‍സ ശമ്പളവര്‍ധന പ്രഖ്യാപിച്ചു
Monday, November 30, 2015 10:03 AM IST
ബര്‍ലിന്‍: അവസാനമില്ലാതെ തുടരുന്ന സമര പരമ്പരകള്‍ക്ക് അവസാനം കാണുക എന്ന ലക്ഷ്യത്തോടെ ജര്‍മന്‍ എയര്‍ലൈന്‍ കമ്പനി ലുഫ്താന്‍സ വെര്‍ഡി യൂണിയനുമായി ശമ്പളവര്‍ധന സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

മുപ്പതിനായിരം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണു കരാറെന്നു ലുഫ്താന്‍സ അവകാശപ്പെടുന്നു.

ഗ്രൌണ്ട് സ്റാഫിനും ഐടി സബ്സിഡയറിയായ ലുഫ്താന്‍സ സിസ്റംസ്, ലുഫ്താന്‍സ സര്‍വീസ് കേറ്ററിംഗ്, ലുഫ്താന്‍സ് ടെക്നിക് മെയ്ന്റനന്‍സ്, ലുഫ്താന്‍സ കാര്‍ഗോ ഫ്രീറ്റ് സര്‍വീസ് ജീവനക്കാര്‍ക്കും 2.2 ശതമാനം വേതന വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ 2250 യൂറോ ഒറ്റത്തവണ പേയ്മെന്റായും നല്‍കും.

മാനേജ്മെന്റ് തീരുമാനത്തോടു വെര്‍ഡി യൂണിയന്‍ അനുകൂലമായാണു പ്രതികരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍