ഒഐസിസി ഓസ്ട്രേലിയ കുടുംബസംഗമം നടത്തി
Monday, November 30, 2015 10:00 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ കമ്മിറ്റി മെല്‍ബണില്‍ കുടുംബസംഗമവും നെഹ്റു അനുസ്മരണവും നടത്തി.

ലിബറല്‍ പാര്‍ട്ടി നേതാവ് ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഒഐസിസി വിക്ടോറിയ കമ്മിറ്റി പ്രസിഡന്റ് ജോസഫ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല മലയാളിയും മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ സ്ഥാപകരില്‍ പ്രമുഖനുമായ ഹിറ്റ്ലര്‍ ഡേവിഡ് മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ ജനതയ്ക്കു നെഹ്റു നല്‍കിയ സംഭാവനകളെ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി ഭാരവാഹിയായ ബിജു സ്കറിയ അനുസ്മരിച്ചു. ഒഐസിസി ദേശീയ നേതാക്കളായ മാര്‍ട്ടിന്‍ ഉറുമീസ്, സോബന്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി നേതാക്കളായ ജസ്റിന്‍, ഷിബു വര്‍ഗീസ്, ഷിനോയി സ്റീഫന്‍, റിജോ ജോസ്, സിജോ ജോസഫ്, ലിന്റോ ദേവസി, ബിജു പടയാറ്റില്‍, അരുണ്‍ രഘുനാഥ്, ജോമോന്‍ തോമസ്, ഷിജോ ചേന്നാത്ത് എന്നിവര്‍ കുടുംബ സംഗമത്തിനു നേതൃത്വം നല്‍കി.

പ്രമുഖ മലയാളി സംഘടനാ നേതാക്കളായ ജോസ് സെബാസ്റ്യന്‍ (എന്റെ കേരളം), സജി മുണ്ടയ്ക്കന്‍ (മൈത്രി, ക്ളിയിറ്റണ്‍), തോമസ് വാതപ്പള്ളി (മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ), റെജി പാറയ്ക്കന്‍ (പ്രവാസി കേരള കോണ്‍ഗ്രസ്, ഓസ്ട്രേലിയ), തമ്പി ചെമ്മനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അരുണ്‍ പാലക്കലോടി സ്വാഗതവും ജിതേഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും ഡിന്നറും നടന്നു.