ന്യൂ ഡല്‍ഹി: എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്റെ ആഭിമുഖ്യത്തില്‍ വികാസ്പുരി കേരള സ്കൂളില്‍ നടത്തിവന്ന കലാമേള സമാപിച്ചു. സമാപന സമ്മേളനത്തില്‍ ലോക്സഭാംഗം ഡോ. പ്രഫ. റിച്ചാര്‍ഡ് ഹേ വിഷിഷ്ടാതിഥിയായിരുന്നു. യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ കലാമണ്ഡലത്തിന്റെ സുഖകരമായ നടത്തിപ്പിനുവേണ്ട എല്ലാവിധ സഹായങ്ങളും എംപി ഫണ്ടില്‍നിന്നു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
കേരള സ്കൂളില്‍ പ്രത്യേകം ഒരുക്കിയ 'മഹാകവി കുമാരനാശാന് ഹാള്‍', 'ടി.കെ. മാധവന് ഹാള്‍', 'സഹോദരന് അയ്യപ്പന് ഹാള്‍' എന്നീ വേദികളിലായിരുന്നു മത്സരങ്ങള്‍. സമൂഹ നൃത്തം, സമൂഹ ഗാനം, സിനിമാറ്റിക് ഡാന്‍സ്, പ്രച്ഛന്ന വേഷം, ടാബ്ളോ, തിരുവാതിര, മിമിക്രി, മോണോ ആക്ട്, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, നാടന്‍പാട്ടുകള്‍ എന്നീ ഇനങ്ങളിലായിരുന്നു മത്സരം. ആലപ്പുഴ സി.വേണുഗോപാല്‍, പി.കെ. രാജേന്ദ്രന് മുണ്ടക്കയം, കീര്‍ത്തന വാസവന്, ഗീത രാജേന്ദ്രന്, ശാലിനി അജികുമാര്‍, സേതുപാലന്, മോഹന്‍കുമാര്‍, അജികുമാര്‍ മേടയില്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മയൂര്‍ വിഹാര്‍ ഫേസ്3 ശാഖ കുഞ്ഞന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാര്‍ക്കു വി. അശോകന് മെമ്മോറിയല്‍ പുരസ്കാരത്തിന് മെഹ്റോളി ശാഖയും അര്‍ഹരായി. മൂന്നാം സ്ഥാനം വികാസ്പുരി ശാഖയും നേടി.
2005ല്‍ തുടക്കമിട്ട കലാമേളയ്ക്ക് ഇത്തവണ വികാസ്പുരി ശാഖയാണ് നേതൃത്വം നല്‍കിയത്.
സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് ടി.പി. മണിയപ്പന് അധ്യക്ഷത വഹിച്ചു. ഡല്‍ഹി മലയാളി അസോസിയേഷന് ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്, ബിജെപി നേതാവ് പ്രസന്നന് പിള്ള, ആര്‍എംഎസ് നായര്‍, രഘുനാഥന് നായര്‍, പി. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് സെക്രട്ടറി കല്ലറ മനോജ് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: പി.എന്‍. ഷാജി