രാജു എബ്രഹാം എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി
Monday, November 30, 2015 6:49 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും സംയുക്ത ആഭിമുഖ്യത്തില്‍ റാന്നി എഎല്‍എ രാജു എബ്രഹാമിനു സ്വീകരണം നല്കി. നവംബര്‍ 28-ന് ഉച്ചകഴിഞ്ഞ് 2.30 നു കേരള അസോസിയേഷന്‍ ഹാളില്‍ വെച്ചായിരുന്നു സ്വീകരണം. തുടര്‍ന്ന് സംസാരിച്ച ഐസിഇസി സെക്രട്ടറിയും റാന്നി സ്വദേശിയുമായ ഷിജു എബ്രഹാം രാജു എബ്രഹാമിനെ സദസിനു പരിചയപ്പെടുത്തി.

ഇവിടുത്തെ ജനപങ്കാളിത്തവും വലിയ കോണ്‍ഫറന്‍സ് ഹാളും വിപുലമായ പുസ്തക ശേഖരവുമുള്ള കേരള അസോസിയേഷന്റെ ഓഫീസ് സമുച്ചയം തന്നെ അതിശയപ്പെടുത്തിയെന്നും തുടര്‍ന്നു സംസാരിച്ച രാജു ഏബ്രഹാം പറഞ്ഞു. എന്റെ ജില്ലയിലെതന്നെ വലിയ ജനവിഭാഗം ഇവിടെ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. കൂടാതെ എന്റെ തന്നെ നിയോജക മണ്ഡലത്തിലെ അന്‍പതിനായിരം വോട്ടര്‍മാര്‍ ഇവിടെ താമസിക്കുന്നു എന്നറിയുവാനും കഴിഞ്ഞു. അതുകൊണ്ട് തന്നെ മലയാളി സമൂഹം ഇവിടുത്തെ ഭരണത്തിന്റെ ഭാഗമാക്കേണ്ടത് ആവശ്യമാണ്. കേരളത്തിന്റെ വ്യവസായിക മേഖലയില്‍ പ്രവാസികളുടെ നിക്ഷേപവും , സഹകരണവും ഉണ്ടാക്കേണ്ടതാണ്-രാജു ഏബ്രാഹം കൂട്ടിച്ചേര്‍ത്തു.

അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറയുകയുണ്ടായി. ഐസിഇസി പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, പി.റ്റി സെബാസ്റ്യന്‍ , ജോണ്‍ സെബാസ്റ്യന്‍, പി.പി സൈമന്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: അനശ്വരം മാമ്പിളളി