പോര്‍സില്‍ മലയാളി കുടുംബങ്ങളുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12 ന്
Saturday, November 28, 2015 10:17 AM IST
കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ പോര്‍സിലുള്ള മലയാളി കുടുംബങ്ങളുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12 ന് (ശനി) വൈകുന്നേരം നാലിന് കൊളോണ്‍ പോര്‍സിലെ അലക്സിയാനര്‍ ആശുപത്രി ഓഡിറ്റോറിയത്തില്‍ (ഗീലഹിലൃ ടൃമലൈ 64, 51149 ഗീലഹി ജ്വീൃ ഋിലിെ) നടക്കും.

ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ഫാ.ജോസ് വടക്കേക്കര സിഎംഐ ക്രിസ്മസ് സന്ദേശം നല്‍കും. ക്രിസ്മസ് അവതരണം, കരോള്‍ ഗാനങ്ങള്‍, കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് മേരിക്കുട്ടി തോമസ്, ഏബ്രഹാം വി. തോമസ് എന്നിവര്‍ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: മേരിക്കുട്ടി തോമസ് 02203 34871.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍