സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആറരലക്ഷം രൂപ പിഴ
Saturday, November 28, 2015 9:11 AM IST
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ റ്റിസിനോ മേഖലയില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ഇനി മുതല്‍ പിഴ. ഈ മേഖലയില്‍ ബുര്‍ഖ ധരിക്കുന്നവര്‍ക്ക് ആറരലക്ഷം രൂപ പിഴ ചുമത്തണമെന്ന നിയമം പ്രാബല്യത്തില്‍ വന്നു. കടകളും റസ്ററന്റുകളും ഉള്‍പ്പെടെ പൊതു സ്ഥലങ്ങളിലാണ് ബുര്‍ഖ നിരോധിച്ചത്. വര്‍ധിച്ചു വരുന്ന ഭീകരാക്രമണ പശ്ചാത്തലത്തിലാണ് ഈ നിയമം പാസാക്കിയതെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു.

സ്വിറ്റ്സര്‍ലന്‍ഡിലെ റ്റിസിനോ മേഖലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്. അതേസമയം സാധാരണ മാസ്ക് പോലുയുള്ളവ ധരിക്കുന്നതിന് വിലക്ക് ബാധകമല്ല.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ബുര്‍ഖ നിരോധം ആദ്യമായി നടപ്പാക്കിയത് ഫ്രാന്‍സിലാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ ആകെ ജനസംഖ്യയുടെ അഞ്ചുശതമാനം മുസ്ലിംകളാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍