ഇന്ത്യ പ്രസ്ക്ളബ് നാഷണല്‍ കണ്‍വന്‍ഷന്‍: പ്രസന്നന്‍പിള്ളയെ ആദരിച്ചു
Saturday, November 28, 2015 9:11 AM IST
ഷിക്കാഗോ: മൂന്നു ദിവസമായി ഷിക്കാഗോയില്‍ നടന്ന ഇന്ത്യ പ്രസ്ക്ളബ് നാഷണല്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയ പ്രസന്നന്‍പിള്ളയെ രാജു ഏബ്രഹാം എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു.

കണ്‍വന്‍ഷന്‍ തീഷ്ണമായ മാധ്യമ ചര്‍ച്ചകളിലൂടെ കടന്നു പോയപ്പോഴും ഉദ്ഘാനസമ്മേളനത്തിലും ഇന്ത്യ പ്രസ്ക്ളബിന്റെ മാധ്യമരത്ന അവാര്‍ഡ് ജോണ്‍ ബ്രിട്ടാസിന് നല്‍കുമ്പോഴും സമാപന ചടങ്ങിലും കണ്‍വന്‍ഷന്റെ വിവിധ പരിപാടികളെ കോര്‍ത്തിണക്കി ഓരോ ദിവസത്തെ ഫോട്ടോയും വീഡിയോയും സ്ക്രീനില്‍ കാണിച്ച് സദസിലുള്ളവരെ എപ്പോഴും ലൈവാക്കാന്‍ ഇന്ത്യ പ്രസ്ക്ളബിന്റെ വെബ് കണ്‍ട്രോളര്‍ എന്ന നിലയില്‍ പ്രസന്നന്‍പിള്ളയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം മികവുറ്റതായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ പ്രസ് ക്ളബ് പ്രസിഡന്റ് ടാജ് മാത്യു, ശിവന്‍ മുഹമ്മ, ജോസ് കണിയാലി, ജോസ് കാടാപുറം, ബിജു കിഴക്കേകുറ്റ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഷിക്കാഗോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുന്ന പ്രസന്നന്‍ പ്രസ്ക്ളബ് ഷിക്കാഗോ ചാപ്റ്റര്‍ മെംബര്‍ കൂടിയാണ്.