ഡാളസ് വലിയ പള്ളിയില്‍ ടാലന്റ് ഷോയും താങ്ക്സ് ഗിവിംഗ് ഫീസ്റും നവംബര്‍ 28ന്
Friday, November 27, 2015 10:00 AM IST
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയില്‍ ടാലന്റ് ഷോയും താങ്ക്സ് ഗിവിംഗ് ഫീസ്റും നവംബര്‍ 28ന് (ശനി) വൈകുന്നേരം 5.30 നു നടക്കും.

ഈവര്‍ഷത്തെ ടാലന്റ് ഷോയും താങ്ക്സ് ഗിവിംഗ് ഫീസ്റും ഒന്നിച്ചാണ് നടക്കുന്നത്. വിവിധതരം കലാപരിപാടികള്‍ അടങ്ങിയ ടാലന്റ് ഷോ ഇടവകയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്നു.

പരിപാടികളുടെ വിജയത്തിലേക്ക് ഏവരേയും ഇടവക വികാരി ഫാ. രാജു ദാനിയേല്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം