പാരീസില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് രാജ്യം പ്രണാമം അര്‍പ്പിച്ചു
Friday, November 27, 2015 9:52 AM IST
പാരീസ്: ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ തോക്കിനിരയായി ജീവന്‍ പൊലിഞ്ഞ 130 ആളുകള്‍ക്കും ഫ്രാന്‍സ് പ്രണാമം അര്‍പ്പിച്ചു. പാരീസ് കൂട്ടക്കൊലയില്‍ മരിച്ചവര്‍ക്ക് ആദരസൂചകമായി നടത്തിയ ദേശീയ സ്മരണാജ്ഞലിയില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. പാരീസ് സെന്‍ട്രലില്‍ (മാര്‍സയില്‍ പാലസ്) നടത്തിയ പരിപാടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദ് അഗാധമായ ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം മരിച്ചവരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന്റെ അനുശോചനം അറിയിച്ചു. മരിച്ചവരുടെ പേരുകള്‍ വിളിച്ചു ചൊല്ലി ഒരു മിനിറ്റ് മൌനം ആചരിച്ചുകൊണ്ടാണ് ആദരം രേഖപ്പെടുത്തിയത്.

ദൈവത്തിന്റെ പേരില്‍ കൊല നടത്തുന്ന, മനുഷ്യകുലത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മതഭ്രാന്തന്മാരെ ഒന്നടങ്കം ഉന്മൂലനം ചെയ്യുമെന്ന് ഒളാന്ദ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍