ഹോളി ഫാമിലി സീറോ മലബാര്‍ കോണ്‍ഗ്രിഗേഷനില്‍ മതബോധന കുടുംബ കൂട്ടായ്മകളുടെ വാര്‍ഷികം നവംബര്‍ 28ന്
Friday, November 27, 2015 8:45 AM IST
പെര്‍ത്ത്: മാഡിംഗ്ടണ്‍ ഹോളി ഫാമിലി സീറോ മലബാര്‍ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഇടവക ദിനവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്നു.

നവംബര്‍ 28നു(ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയാണ് ആഘോഷ പരിപാടികള്‍.

വിവാഹ ജീവിതത്തില്‍ ഇരുപത്തഞ്ചും അമ്പതും വര്‍ഷം തികഞ്ഞവരെ ആദരിക്കല്‍, നാലും അതില്‍ കൂടുതല്‍ മക്കളുള്ള ദമ്പതികളെ അനുമോദിക്കല്‍, ബൈബിള്‍ ക്വിസ്, വിവിധ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

ദിവ്യബലിയിലും തുടര്‍ന്നു നടക്കുന്ന കലാ-കായിക പരിപാടികളിലും പൊതുസമ്മേളനത്തിലേയ്ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. വര്‍ഗീസ് പാറയ്ക്കല്‍ വിസി അറിയിച്ചു.