മധു ഇളമാട് നിര്യാതനായി
Friday, November 27, 2015 8:44 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മുന്‍ ഭാരവാഹിയും നിലവില്‍ കലയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന 'കുവൈറ്റ് കലാ ട്രസ്റിന്റെയും കുവൈത്തിലെ വനിതകളുടെ കൂട്ടായ്മയായ വനിതാവേദിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വനിതാവേദി ട്രസ്റിന്റെയും സെക്രട്ടറിയുമായ മധു ഇളമാട് (50) തിരുവനന്തപുരത്ത് കോസ്മോപോളിറ്റിന്‍ ആശുപത്രിയില്‍ നിര്യാതനായി.

1996 ല്‍ കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ സ്ഥിര താമസമാക്കിയതിനുശേഷം പൊതുപ്രവര്‍ത്തന രംഗത്ത് സജീമായിരുന്നു മധു. ഇളമാട് പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ കലയുടെ പ്രധാന പ്രവര്‍ത്തനങ്ങളായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ എന്‍ഡോവ്മെന്റ്, സാംബശിവന്‍ സ്മാരക അവാര്‍ഡ്, മറ്റ് ജീവകാരുണ്യ,സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു കുവൈത്ത് കലാട്രസ്റ് 2000 ല്‍ രൂപീകരിച്ച കാലം മുതല്‍ നേതൃത്വം നല്‍കി വരികയായിരുന്നു.

ഉഷയാണ് ഭാര്യ. അശ്വിന്‍, അശ്വതി എന്നിവര്‍ മക്കളാണ്.

സംസ്കാരം വെള്ളിയാഴ്ച സ്വദേശമായ കൊല്ലം ജില്ലയിലെ ആയൂര്‍ ഇളമാടില്‍ നടത്തി. വിവരങ്ങള്‍ക്ക് 9447559564 9447315483

മധു ഇളമാടിന്റെ നിര്യാണത്തില്‍ കല കുവൈത്തും വനിതാവേദിയും അനുശോചിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കലാ ട്രസ്റിന്റെയും വനിതാവേദി ട്രസ്റിന്റെയും സെക്രട്ടറിയായിരുയിരുന്ന മധു ഇളമാടിന്റെ വേര്‍പാടില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് വനിതാവേദി കുവൈത്തും അനുശോചിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷവും പ്രവാസികളോടും അവരുടെ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടും വലിയ അടുപ്പം പുലര്‍ത്തിയ മധുവിന്റെ വേര്‍പാട് തീരാ നഷ്ടമാണെന്നു ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദുഃഖത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ പ്രയാസത്തില്‍ കലയും വനിതാവേദിയും പങ്കുചേരുന്നതായും കല കുവൈത്ത് പ്രസിഡന്റ് ടി.വി. ഹികമത്ത്, ആക്ടിംഗ് സെക്രട്ടറി ഷാജു വി. ഹനീഫ്, വനിതാവേദി പ്രസിഡന്റ് ടോളി പ്രകാശ് ജനറല്‍സെക്രട്ടറി ശുഭ ഷൈന്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍