മസ്കറ്റില്‍ റുവി, ഗാലാ പ്രാര്‍ഥന കൂട്ടായ്മകളുടെ വാര്‍ഷികം
Friday, November 27, 2015 8:43 AM IST
മസ്കറ്റ്: റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തോലിക്കാ പള്ളിയിലെ മലയാളം പ്രാര്‍ഥനകൂട്ടായ്മ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.

പരിപാടികളില്‍ വികാരി ഫാ. റാവുല്‍ റാമോസ് ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. ബിജോ കുടിലില്‍ ഒഎഫ്എം കപ്പൂച്ചിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സംഗീത് ജപമാല ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍ പ്രാര്‍ഥന കൂട്ടായ്മകള്‍ അവതരിപ്പിക്കും. ചടങ്ങില്‍ ഡോ. അലക്സ് ജോസഫിനെ ആദരിക്കും.

മലയാളം കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡിക്സണ്‍ തെക്കത്ത്, എം. ചാക്കോ, കുര്യന്‍ മാത്യു, ജയിംസ് വിതയത്തില്‍, സജി ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഗാലാ ഹോളി സ്പിരിറ്റ് പള്ളിയില്‍ വാര്‍ഷികത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഫാ. ഡേവിസ് ചിറമ്മല്‍ ദിവ്യബലി അര്‍പ്പിച്ചു. ശനിയാഴ്ച ആറിനു തുടങ്ങുന്ന പരിപാടികള്‍ക്ക് ഫാ. ആന്റണി പ്ളാംപറമ്പില്‍, കോ-ഓര്‍ഡിനേറ്റര്‍ ജയ്സണ്‍ ഔസേപ്പ്, വി.ഒ. ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഗാലാ പള്ളിയില്‍ നടക്കുന്ന വാര്‍ഷിക ധ്യാനം വെള്ളിയാഴ്ച സ്നേഹവിരുന്നോടെ സമാപിക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗത്തിന്റെ ഇക്കൊല്ലത്തെ കൈരളി അനന്തപുരി അവാര്‍ഡ് ഫാ.ഡേവിസ് ചിറമ്മലിനു ശനി ഏഴിനു അമറാത്ത് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

പരിപാടിയില്‍ പങ്കെടുക്കാനുള്ള സൌജന്യ പ്രവേശന പാസുകള്‍ക്ക് ഫാ. ആന്റണി പ്ളാംപറമ്പിലിനെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം