ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായ്ക്ക് ഷാര്‍ജയില്‍ സ്വീകരണം
Friday, November 27, 2015 7:13 AM IST
അബുദാബി: ഹ്രസ്വ സന്ദര്‍ശനത്തിന് യുഎഇയില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണം നല്‍കി. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ലിജോ ജോസഫ്, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. ഷാജി മാത്യൂസ്, ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. യാക്കോബ് ബേബി, മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. കെ.സി. ചെറിയാന്‍, ജോജോ ജേക്കബ് മാത്യു, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക സെക്രട്ടറി ജോജു മാത്യു, കണ്‍വീനര്‍ സി.എസ്. ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള