ഫാ. എം.കെ കുര്യാക്കോസിന് അവാര്‍ഡ് സമ്മാനിച്ചു
Friday, November 27, 2015 7:12 AM IST
ഫിലഡല്‍ഫിയ: എം.കെ. കുര്യാക്കോസച്ചന്റെ നാല്‍പ്പതാം പൌരോഹിത്യ വാര്‍ഷികവേളയില്‍ ട്രൈസ്റ്റേറ്റിലെ മാധ്യമ രംഗത്തെ പ്രതിനിധീകരിച്ച് ഏഷ്യാനെറ്റ് മാഗ്നറ്റ് അവാര്‍ഡും കേരളാ എക്സ്പ്രസ് ലൂമിനറി അവാര്‍ഡും സക്കറിയാ മാര്‍ നിക്കളാവോസ് മെത്രപ്പൊലീത്താ സമ്മാനിച്ചു. ഏഷ്യാനെറ്റിന്റെയും കേരള എക്സ്പ്രസിന്റെയും ഈ മലയാളിയുടെയും റീജണല്‍ മാനേജര്‍ വിന്‍സന്റ് ഇമ്മാനുവേലും ബ്യൂറോ ചീഫ് ജോര്‍ജ് നടവയലും ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഗുരുശ്രേഷ്ഠാ അവാര്‍ഡും പമ്പയുടെ ഗുഡ് ഷെപ്പേഡ് അവാര്‍ഡും നേരത്തേ കുര്യാക്കോസച്ചനു മലയാളി സമൂഹം സമ്മാനിച്ചിരുന്നു.

സാധാരണക്കാരായ ജനങ്ങളുടെ ആത്മീയവും മാനസികവുമായ പരിപോഷണത്തിന്, ക്രിസ്തുവിന്റെ സേവന ചൈതന്യത്തെ പിന്‍ചെന്ന,് സദാ ജാഗരൂകനായി, യുവപ്രസരിപ്പോടെ, കലവറയില്ലാതെ, വലിപ്പ ചെറുപ്പം നോക്കതെ, പണവും മഹിമയും നോക്കാതെ, തികഞ്ഞ ഒരു സാമൂഹിക പ്രവര്‍ത്തകനായി, ആത്മീയ ഗുരുവായി, എല്ലാവരുടെയും മിത്രമായി, കുടുംബ കൌണ്‍സിലറായി, സാംസ്കാരിക പ്രവര്‍ത്തകനായി, കര്‍ഷകനായി, സ്പോട്സ്മാനായി, സംഗീത വാദ്യോപകരണ വാദകനായി, കുഞ്ഞുങ്ങളെയും യുവാക്കളെയും പ്രായമായവരെയും പ്രോത്സാഹിപ്പിക്കുന്നവനായി, പ്രസംഗവും പ്രവര്‍ത്തനവും ഒരുമിപ്പിക്കുന്നവനായി, ഗുരുവായി, ഇടയനായി, ഗായകനായി, പ്രഭാഷകനായി, വാഗ്മിയായി, ലൈബ്രേറിയനായി, സാംസ്കാരിക നാട്ടുക്കൂട്ടത്തിന്റെ രക്ഷാധികാരിയായി, ആരാലും അറിയാതെ ഒടുങ്ങാത്ത ജീവ കാരുണ്യപ്രവര്‍ത്തകനായി, ഒരു സൂര്യ തേജസുപോലെ കര്‍മ്മ നിരതനായ എം.കെ കുര്യാക്കോസ് അച്ചന്റെ വിനയത്തെയും ലാഭേച്ഛയില്ലാത്ത രീതികളെയും പ്രശ്ന നിവാരണ നയങ്ങളെയും മുക്തകണ്ഠം അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍