മസ്കറ്റ് ഗാലാ പള്ളിയിയിലെ ധ്യാനം വെള്ളിയാഴ്ച സമാപിക്കും
Thursday, November 26, 2015 9:44 AM IST
മസ്കറ്റ്: ഒമാനില്‍ നലാഴ്ചകള്‍ നീണ്ട ഫാ. ഡേവിസ് ചിറമ്മലിന്റെ ആത്മീയ യാത്രയ്ക്ക് നവംബര്‍ 27ന് (വെള്ളി) പരിസമാപ്തി. സോഹാര്‍ സെന്റ് ആന്റണീസ്, റുവി സെന്റ്സ് പീറ്റര്‍ ആന്‍ഡ് പോള്‍, സലാല സെന്റ് സേവ്യര്‍ പള്ളികളിലും നൂറുകണക്കിനു വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകിയതായിരുന്നു ധ്യാനം.

നവംബര്‍ 23 നു (തിങ്കള്‍) ഗാലാ ഹോളിസ്പിരിറ്റ് പള്ളിയില്‍ ആരംഭിച്ച വാര്‍ഷിക ധ്യാനം വെള്ളി രാത്രി 7.15 നുള്ള ധ്യാനത്തെത്തുടര്‍ന്ന് സ്നേഹവിരുന്നോടുകൂടി സമാപിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം