ഹൂസ്റണ്‍ ഇമ്മാനുവല്‍ നൈറ്റ് നവംബര്‍ 27ന്
Thursday, November 26, 2015 9:31 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇമ്മാനുവല്‍ നൈറ്റ് 2015 നവംബര്‍ 27ന് (വെള്ളി) നടക്കും. വൈകുന്നേരം ആറു മുതല്‍ സ്റാഫോര്‍ഡിലുള്ള ഇമ്മാനുവല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രാജു ഏബ്രഹാം എംഎല്‍എ മുഖ്യാതിഥിയായിരിക്കും.

ഹൂസ്റണിലേയും സമീപ പ്രദേശങ്ങളിലേയും സാമൂഹ്യ, സാസംകാരിക പ്രവര്‍ത്തര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ കണ്‍വീനര്‍ ജോസഫ് ജയിംസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍