സെന്റ് ജോര്‍ജ് പാരിഷ് ഹാളിനു തറക്കല്ലിട്ടു
Thursday, November 26, 2015 9:28 AM IST
ഹൂസ്റണ്‍: സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഇടവകയുടെ പാരിഷ് ഹാള്‍ പ്രോജക്ടിന് നവംബര്‍ 22നു (ഞായര്‍) തുടക്കം കുറിച്ചു. രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കല്ലിടല്‍ ചടങ്ങ് ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും അസിസ്റന്റ് വികാരി ഫാ. വില്‍സണ്‍ കണ്ടങ്കരിയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.

പതിനയ്യായിരം സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള പാരിഷ്ഹാള്‍ മന്ദിരത്തില്‍ ആയിരത്തിഒരുനൂറു പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ടായിരിക്കും. ഏഴു മാസത്തിനകം പണി പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ട്രസ്റിമാര്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, മുന്‍ ട്രസ്റിമാര്‍, മുന്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബോബി ജോസഫ്