പാലാ സംഗമം: ശങ്കര്‍ മുഖ്യാതിഥി
Thursday, November 26, 2015 9:26 AM IST
ലണ്ടന്‍: കാത്തിരിപ്പിനു വിരമമായി നവംബര്‍ 28നു (ശനി) കെന്റിലെ ഡാര്‍ട്ഫോര്‍ഡില്‍ നടക്കുന്ന രണ്ടാമത് പാലാ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11നു രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികള്‍ പ്രശസ്ത സിനിമാതാരം ശങ്കര്‍ ഉദ്ഘാടനം ചെയ്യും. റക്സിന്റെ ഗാനമേള, കുട്ടികലുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ എന്നിവ സംഗമത്തിനു കൊഴുപ്പേകും.

ജോസ് കെ. മാണി എംപി, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീന സണ്ണി എന്നിവര്‍ ഫോണിലൂടെ ആശംസകള്‍ നല്‍കും. ജോയി കേംബ്രിഡ്ജ്, സജി അഗസ്റിന്‍, സാബു, ബിനോയി ബാസില്‍ഡണ്‍, സജി ഗോറിംഗ്, ലീലാമ്മ സാബു എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

സംഗമത്തിലേക്ക് എല്ലാ പാലാ നിവാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ടോമി ഡാര്‍ട്ട്ഫോര്‍ഡ് 07807973392, ജോബി കേംബ്രിഡ്ജ് 07886311729, ബോബി ഗ്രേറ്റ് യാര്‍മത്ത് 0788699246, ബെന്നി കേംബ്രിഡ്ജ് 07735406871. രാജേഷ് കാര്‍ഡിഫ് 07533829537, സണ്ണി ടോണ്‍ ബ്രിഡ്ജ് 07886600478.

വിലാസം: എഹലലറീിേം ഇീാാൌിശ്യ ഇലിൃല, ടൃംഹലറമഹല ഞീമറ, ഉമൃളീൃേറ, ഗഋചഠഉഅ2 6ഖദ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍