വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: ദമാമില്‍ ഒഐസിസി സഹായകേന്ദ്രം
Thursday, November 26, 2015 9:25 AM IST
ദമാം: കേരളത്തില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓണ്‍ലൈനിലൂടെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി നവംബര്‍ മുപ്പതിന് അവസാനിക്കും.

നാളിതുവരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്കായി ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 26, 27, 28 (വ്യാഴം,വെള്ളി,ശനി) ദിവസങ്ങളില്‍ ദമാമില്‍ സഹായകേന്ദ്രം തുറക്കുന്നു.

ദമാം ബദര്‍ അല്‍ റാബി ഡിസ്പെന്‍സറി ഹാളില്‍ ഒരുക്കുന്ന സഹായ കേന്ദ്രം വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കും. പാസ്പോര്‍ട്ട് കോപ്പി (വീസ പേജ് ഉള്‍പ്പെടെ), തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ടിലെ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ട് നമ്പര്‍, വാര്‍ഡ് നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ ഒഐസിസി സഹായകേന്ദ്രത്തിലെത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബിജു കല്ലുമല 0501245153, ഇ.കെ. സലിം 0502959891

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം