'പിജെഎസ് ക്വിസ് ടൈം 2015' ഫൈനല്‍ നവംബര്‍ 27ന്
Thursday, November 26, 2015 9:22 AM IST
ജിദ്ദ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികള്‍ക്കായി പത്തനംതിട്ട ജില്ലാസംഗമം (പിജെഎസ്) നടത്തുന്ന ക്വിസ് ടൈം 2015 ന്റെ ഫൈനല്‍ നവംബര്‍ 27നു (വെള്ളി) ഷറഫിയ ഇംപാല ഗാര്‍ഡന്‍ റസ്ററന്റില്‍ നടക്കും.

വൈകുന്നേരം ഏഴു മുതല്‍ നടക്കുന്ന പ്രാഥമികഘട്ട മത്സരം അരങ്ങേറുക. വിജയികളായ അഞ്ചു ടീമുകള്‍ ഫൈനലില്‍ പങ്കെടുക്കും. നാലു മുതല്‍ നടക്കുന്ന പരിപാടിയില്‍ പത്തനംതിട്ട ജില്ലാ ബാലജന സംഗമം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ബാലജനസംഗമം അംഗങ്ങള്‍ക്കായി വിവിധയിനം മത്സരങ്ങളും ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയത്തിനായി ജിദ്ദയിലുള്ള എല്ലാ കലാ, സാമൂഹിക, സാംസകാരിക സംഘടനകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍