ഫാ. സേവ്യര്‍ ജെ. കാരുവള്ളിലിന്റെ സംസ്കാരം നവംബര്‍ 27ന്
Thursday, November 26, 2015 9:19 AM IST
ഫോര്‍ട്ട്കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കൊച്ചി രൂപതാംഗം ഫാ. സേവ്യര്‍ ജെ. കാരുവള്ളിലിന്റെ (75) സംസ്കാരം 27 നു(വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിനു നീണ്ടകര സെന്റ് സെബാസ്റ്യന്‍സ് പള്ളിയില്‍.

കാരുവള്ളിയില്‍ ജോസഫ്-ത്രേസ്യ ദമ്പതികളുടെ മകനാണ്. സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി ദേശീയ ആധ്യാത്മിക ഡയറക്ടറും ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ ആധ്യാത്മിക ഗുരുവും ആശ്രയ കൌണ്‍സലിംഗ് സെന്റര്‍ ഡയറക്ടറുമായി സേവനം ചെയ്തു.

ചിറയ്ക്കല്‍ സെന്റ് ജോസഫ്സ്, തോപ്പുംപടി സെന്റ് സെബാസ്റ്യന്‍സ്, പഴങ്ങാട് സെന്റ് ജോര്‍ജ്, അരൂര്‍ സെന്റ് അഗസ്റ്റിന്‍സ്, ഇടക്കൊച്ചി സെന്റ് ലോറന്‍സ്, എരമല്ലൂര്‍ സെന്റ് സേവ്യേഴ്സ് എന്നീ പള്ളികളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്ന ഇന്നസന്റ് കാരുവള്ളിയുടെ ജേഷ്ഠസഹേദരനാണു പരേതന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍