എംഇഎസ് റിയാദ് സഹായധനം വിതരണം ചെയ്തു
Thursday, November 26, 2015 7:27 AM IST
റിയാദ്: മുസ്ലിം എഡ്യൂക്കേഷന്‍ സെസൈറ്റിയുടെ റിയാദ് ചാപ്റ്റര്‍ പാവപ്പെട്ടവര്‍ക്കു പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്തു. സ്വയം തൊഴില്‍ കണ്െടത്തല്‍, ചികിത്സ, വീട് നിര്‍മാണം, കടം വീട്ടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നവര്‍ക്കാണു സഹായം നല്‍കുന്നത്. ഇതിനായി ലഭിച്ച അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത പതിമൂന്ന് അപേക്ഷകര്‍ക്കു മൂന്നു ലക്ഷം രൂപ സഹായം നല്‍കി. എംഇഎസ് റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് പി.വി അജ്മല്‍, സെക്രട്ടറി ടി.എസ്. സൈനുലാബ്ദീന്‍, ട്രഷറര്‍ സത്താര്‍ കായംകുളം, വൈ. പ്രസിഡന്റ് ഇസ്മായില്‍ തയ്യംകണ്ടി, ജോ. സെക്രട്ടറി ഫൈസല്‍ പൂന്നൂര്‍, സലാം പള്ളിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍