സമസ്ത 90-ാം വാര്‍ഷികം: സ്വാഗതസംഘം രൂപവത്കരിച്ചു
Thursday, November 26, 2015 7:27 AM IST
റിയാദ്: 'സമസ്ത ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന പ്രമേയവുമായി 2016 ഫെബ്രുവരി 11, 12, 13, 14 തിയതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത സമ്മേളനത്തിന്റെ റിയാദ് തല സ്വാഗതസംഘം രൂപീകരിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ല മുന്‍ പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. 

അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തലവി ഫൈസി പനങ്ങാങ്ങര, മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി വെള്ളില, എന്‍.സി. മുഹമ്മദ് കണ്ണൂര്‍, സുബൈര്‍ ഹുദവി, അബ്ദുറസ്സാഖ് വളക്കൈ, മുഹമ്മദ് വേങ്ങര, ശാഫി ദാരിമി പാങ്ങ്, മുഹമ്മദാലി ഹാജി തിരുവേഗപ്പുറ, അബൂബക്കര്‍ ബാഖവി മാരായമംഗലം, ആരിഫ് ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു.

അബൂബക്കര്‍ ഫൈസി വെള്ളില (ചെയര്‍മാന്‍), മുസ്തഫ ബാഖവി പെരുമുഖം, സുബൈര്‍ ഹുദവി, മുഹമ്മദാലി ഹാജി തിരുവേഗപ്പുറ, ആരിഫ് ബാഖവി, അബൂബക്കര്‍ ദാരിമി പുല്ലാര (വൈസ് ചെയര്‍മാന്മാര്‍), അബ്ദുറസാഖ് വളക്കൈ (കണ്‍വീനര്‍), മുഹമ്മദാലി ഫൈസി, സമദ് പെരുമുഖം, മൊയ്തീന്‍ കുട്ടി തെന്നല, ബശീര്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫറോക്ക്, കുഞ്ഞിപ്പ തവനൂര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), മുഹമ്മദ് വേങ്ങര (ട്രഷറര്‍) തുടങ്ങിയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു
സമ്മേളന പ്രചരണത്തിന്റെ ഭാഗമായി പ്രാസ്താനിക സംഗമം, കുടുംബസംഗമം, സിംമ്പോസിയം, സെമിനാര്‍ എന്നിവ നടക്കും. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും കുഞ്ഞിപ്പ തവനൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍