തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ നിര്യാതനായി
Thursday, November 26, 2015 7:26 AM IST
കുവൈത്ത് സിറ്റി: തിരുവനന്തപുരം മുട്ടട സ്വദേശി വിശ്വനാഥന്‍ (53, വിജയന്‍) അദാന്‍ ആശുപത്രിയില്‍ നിര്യാതനായി. അവധിക്ക് നാട്ടില്‍ പോകാനിരിക്കേ കുഴഞ്ഞ് വീണതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി കുവൈത്തിലുണ്ട്. അല്‍ഗാനിം കാറ്ററിംഗ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. കല കുവൈറ്റ് മഹബുള്ള യൂണിറ്റിലെ സജീവ പ്രവര്‍ത്തകനും യൂണീറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു പരേതന്‍. മഹിളയാണു ഭാര്യ. വിമല്‍ (കുവൈറ്റ്) വിനീത് എന്നിവര്‍ മക്കളാണു. മൃതദേഹന്‍ നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. വിശദാംശങ്ങള്‍ക്ക് 50312255.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍