ഓംകാരം ഷിക്കാഗോ മണ്ഡലപൂജ ലെമെണ്ട് ഹിന്ദുക്ഷേത്രത്തില്‍
Thursday, November 26, 2015 7:22 AM IST
ഷിക്കാഗോ: ഓംകാരം ഷിക്കാഗോയുടെ മണ്ഡലകാല പൂജ നവംബര്‍ 28-നു (ശനിയാഴ്ച) വൈകുന്നേരം അഞ്ചു മുതല്‍ ലെമെണ്ടിലുള്ള ഹിന്ദുക്ഷേത്രത്തില്‍ നടത്തും. ഓംകാരം ഷിക്കാഗോയുടെ ഭജനയോടുകൂടി ആരംഭിക്കുന്ന ചടങ്ങില്‍ വിധിപ്രകാരമുള്ള അയ്യപ്പപൂജകളും കൂടാതെ അയ്യപ്പഭക്തര്‍ക്കുവേണ്ട വിശേഷാല്‍ പൂജകളും നടത്തുന്നതാണ്. പൂജകളും വഴിപാടുകളും നടത്താന്‍ താത്പര്യമുള്ള അയ്യപ്പഭക്തര്‍ സംഘാടകരുമായി ബന്ധപ്പെടുക.

മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനും വിളിക്കേണ്ട നമ്പര്‍ അരവിന്ദ് പിള്ള (847 769 0519), രഘുനാഥന്‍ നായര്‍ (630 550 0187). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം