അബുദാബി ഭവന്‍സ് സ്കൂള്‍ സ്ഥാപക ദിനാചരണം 26ന്
Wednesday, November 25, 2015 8:05 AM IST
അബുദാബി: ഭാരതീയ വിദ്യാഭവന്‍ പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ഇംഗ്ളീഷ് സ്കൂളിന്റെ അഞ്ചാമത് വാര്‍ഷികവും സ്ഥാപക ദിനാചരണവും 26നു (വ്യാഴം) വൈകുന്നേരം അറിനു സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ചെയര്‍മാന്‍ എന്‍.കെ. രാമചന്ദ്രമേനോന്‍ അധ്യക്ഷത വഹിക്കും. മണിപ്പാല്‍ യുണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ബെല്ലെ മോനപ്പ ഹെഗ്ഡെ, ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി ദിനേഷ് കുമാര്‍, ഭാരതീയ വിദ്യാഭവന്‍ ദക്ഷിണ മേഖല എഡ്യൂക്കേഷന്‍ ഓഫീസര്‍ മീന വിശ്വനാഥ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന കലാപരിപാടികളും വീഡിയോ പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. പുതുതായി നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെയും കെട്ടിട സമുച്ചയങ്ങളുടെയും നാമകരണ ചടങ്ങും ഇതോടൊപ്പം നടക്കും.

അടുത്ത അധ്യയന വര്‍ഷം പന്ത്രണ്ടാം ക്ളാസുകള്‍ ആരംഭിക്കും. സയന്‍സ്, കൊമേഴ്സ് വിഷയങ്ങളില്‍ പതിനൊന്നാം ക്ളാസ് നിലവിലുണ്ട്. ആയിരത്തി തൊള്ളായിരം വിദ്യാര്‍ഥികളും നൂറ്റിഇരുപത് അധ്യാപകരുമുണ്ട്.

അബുദാബിയില്‍ത്തന്നെ രണ്ടാമത്തെ സ്കൂള്‍ തുടങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്െടന്നും ചെയര്‍മാന്‍ എന്‍.കെ. രാമചന്ദ്രമേനോന്‍, സ്കൂള്‍ ഡയറക്ടര്‍ സൂരജ് രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഗിരിജ ബൈജു, പ്രവീണ്‍ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള