മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സക്കാക്കയില്‍ മരിച്ചു
Wednesday, November 25, 2015 7:58 AM IST
റിയാദ്: മലപ്പുറം സ്വദേശി സൌദി അറേബ്യയിലെ സക്കാക്കയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂര്‍ ഉണ്ണിയംവളപ്പില്‍ കുമാരന്റെ മകന്‍ അശോകനാണ് (47) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച മരിച്ചത്. 

കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തബര്‍ജല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

കഴിഞ്ഞ 20 വര്‍ഷത്തോളമായി സക്കാക്കയില്‍നിന്ന് 200 കി.മീ. അകലെ തബര്‍ജല്‍ എന്ന സ്ഥലത്ത് മസ്രയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ജാനകിയാണ് മാതാവ്. ഭാര്യ: സതി. മക്കള്‍: ജിന്‍സി, ജിജിന്‍, ആതിര, അഭിലാഷ്.

മൃതദേഹം നാട്ടില്‍ അയയ്ക്കുന്നതിന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിവരുന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം സുരേന്ദ്രന്റെ ബന്ധുവാണു മരിച്ച അശോകന്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍