റിയാദ് വില്ലാസ് കപ്പ് കേളി ഫൂട്ബോള്‍: ഏഴാംവാര വിജയികള്‍ക്കു സമ്മാനം നല്‍കി
Wednesday, November 25, 2015 7:57 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടി റിയാദ് ഫുട്ബോള്‍ അക്കാദമി സ്റേഡിയത്തില്‍ നവംബര്‍ 20നു (വെള്ളി) നടന്ന എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഏഴാമത്തെ ആഴ്ചയിലെ മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ക്കു ജിമാര്‍ട്ട് സ്പോണ്‍സര്‍ ചെയ്ത സമ്മാനം നല്‍കി.

ലാന്റേണ്‍ എഫ്സിയുടെ ബുഷൈര്‍ ആദ്യമത്സരത്തിലെയും യുണൈറ്റഡ് എഫ്സിയുടെ നിഷാദ് രണ്ടാമത്തെ മത്സരത്തിലെയും ഏറ്റവും നല്ല കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയികള്‍ക്ക് ജിമാര്‍ട്ട് സ്പോണ്‍സര്‍ ചെയ്ത സമ്മാനം കേളി സനയ്യ അര്‍ബൈന്‍ ഏരിയ ട്രഷറര്‍ സുരേന്ദ്രന്‍, ബത്ത ഏരിയ വോളന്റിയര്‍ ക്യാപ്റ്റന്‍ രാമകൃഷ്ണന്‍ എന്നിവര്‍ നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍