അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ക്രിസ്മസും പുതുവത്സരവും
Wednesday, November 25, 2015 7:57 AM IST
അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി  ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസും കലാപരിപാടികളും ഡിസംബര്‍ 24നു (വ്യാഴം) നടക്കും. വൈകുന്നേരം ആറു മുതല്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയിലാണ് ആഘോഷ പരിപാടികള്‍.

ഡിസംബര്‍ 31നു (വ്യാഴം) രാത്രി എട്ടു മുതല്‍ അബര്‍ഡീന്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ പുതുവത്സര ത്തോടനുബന്ധിച്ചു നമസ്കാരവും തുടര്‍ന്നു വിശുദ്ധകുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ആശിര്‍വാദം, കൈമുത്ത്, സ്നേഹവിരുന്ന് എന്നിവ നടക്കും.

അബര്‍ഡീനിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ സഭാവിശ്വാസികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം. ട.ഇഹലാലി  ഋുശരീുെമഹ  ഇവൌൃരവ , ങമൃശരസ ഉൃശ്ല , അആ 16  6 ഡഎ ,അയലൃറലലി , ടരീഹേമിറ, ഡഗ.

റിപ്പോര്‍ട്ട്: രാജു വേലംകാല