മാപ്പിന്റെ താങ്ക്സ് ഗിവിംഗ് ഡിന്നര്‍ നവംബര്‍ 27-ന്
Wednesday, November 25, 2015 7:29 AM IST
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ഈവര്‍ഷത്തെ താങ്ക്സ് ഗിവിംഗ് ഡിന്നര്‍ വിപുലമായ പരിപാടികളോടുകൂടി നവംബര്‍ 27-നു (വെള്ളിയാഴ്ച) വൈകുന്നേരം ആറിനു മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തുന്നു.

ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ (വികാരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മേരിലാന്‍ഡ്) ആണു മുഖ്യാതിഥി. അച്ചനെക്കൂടാതെ ഫിലഡല്‍ഫിയയിലെ കലാ-സാംസ്കാരിക രംഗത്തുള്ളവരും പങ്കെടുക്കും.

പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് സാബു സ്കറിയ, വൈസ് പ്രസിഡന്റ് ഡേവിഡ് പി. തോമസ്, ജനറല്‍ സെക്രട്ടറി സിജു ജോണ്‍, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ ജോണ്‍സണ്‍ മാത്യു, ആര്‍ട്സ് ചെയര്‍മാന്‍ അനൂപ് ജോസഫ് എന്നിവരെ കൂടാതെ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായി സാബു സ്കറിയ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (പ്രസിഡന്റ്) 267 980 7923, സിജു ജോണ്‍ (ജനറല്‍ സെക്രട്ടറി) 267 496 2080, ജോണ്‍സണ്‍ മാത്യു (ട്രഷറര്‍) 215 740 9486. യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം