യൂറോപ്പ് വഴി കടന്നുപോകുന്ന മുഴുവന്‍ വിമാന യാത്രക്കാരുടെയും വിവരങ്ങള്‍ പങ്കുവയ്ക്കും
Tuesday, November 24, 2015 10:13 AM IST
ബ്രസല്‍സ്: യൂറോപ്പ് വഴി കടന്നു പോകുന്ന ഓരോ വിമാനയാത്രക്കാരുടെയും വിശദാംശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. ഇസ്ലാമിക് സ്റേറ്റ് ഭീകരരുണ്ടെങ്കില്‍ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമാണിത്.

ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാസഞ്ചര്‍ നെയിം റിക്കാര്‍ഡ്സ് ഉടമ്പടിയില്‍ എല്ലാ രാജ്യങ്ങളും ഒപ്പുവയ്ക്കണം. ഒപ്പുവയ്ക്കുന്ന രാജ്യങ്ങള്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ബാധ്യസ്ഥരല്ലെങ്കിലും എല്ലാവരും ഇതില്‍ ഒപ്പുവയ്ക്കണമെന്നാണ് ബ്രിട്ടനും ഫ്രാന്‍സും ആവശ്യപ്പെടുന്നത്.

എന്നാല്‍, വിമന യാത്രക്കാരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് ഈ നീക്കമെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വിഢിത്തങ്ങള്‍ പറഞ്ഞ് യൂറോപ്പിന്റെ സുരക്ഷ അപകടത്തിലാക്കരുതെന്നാണ് വിമര്‍ശനങ്ങളോടുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍